വിനോദസഞ്ചാരികൾക്ക് രക്ഷകരായി  ജലഗതാഗത വകുപ്പ് ജീവനക്കാർ

കുമരകം : ഹൗസ് ബോട്ടിൽ സവാരിക്ക് പോയ വിനോദസഞ്ചാരികൾക്ക് രക്ഷകരായി  ജലഗതാഗത വകുപ്പ് ജീവനക്കാർ. സ്വകാര്യ ഹോട്ടലിൽ നിന്നും വേമ്പനാട്ടു കായലിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് പ്രതികൂല കാലാവസ്ഥയിലും, അമിത പോള ശല്യവും കാരണം കായലിൽ കുടുങ്ങുകയായിരുന്നു. 

നാലു മണിക്കൂറിലധികം കരയ്ക്ക് എത്താൻ സാധിക്കാതെ കായലിൽ പോളയിൽ കുടുങ്ങി കിടന്ന ഇവർക്ക് തുണയായത് ജലഗതാഗത വകുപ്പിന്റെ റെസ്‌ക്യു ടീമാണ്.  വിനോദ സഞ്ചാരികൾ വേമ്പനാട്ടു കായലിൽ കുടുങ്ങിക്കിടക്കുന്ന വിവരം ജില്ലാ കളക്ട്രേറ്റിൽ നിന്നും മുഹമ്മ സ്റ്റേഷൻ  മാസ്റ്റർ  ഫൈസലിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് ‘ സ്റ്റേഷൻ  മാസ്റ്ററുടെ നിർദ്ദേശപ്രകാരം റെസ്‌ക്യൂ ബോട്ട് കുമരകത്ത് എത്തി വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. റെസ്‌ക്യൂ ബോട്ട്  ജീവനക്കാരായ ഡ്രൈവർ സാബു , ലാസ്‌ക്കർ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അപകടാവസ്ഥയിൽ രക്ഷാപ്രവർത്തനം നടത്തി വിനോദ സഞ്ചാരികളെ  കുമരകം ബോട്ട് ജെട്ടിയിൽ എത്തിച്ചത്.

മാതൃകാപരമായിട്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജീവനക്കാരെ ജലഗതാഗത വകുപ്പ്   ട്രാഫിക്ക് സൂപ്രണ്ട് സുജിത്ത് എം അഭിനന്ദിക്കുകയും, വിനോദസഞ്ചാരികൾ  ജീവനക്കാർക്ക് നന്ദി അറിയിച്ചു മടങ്ങുകയും ചെയ്തു.

കുമരകം തോട്ടിലെ പായൽ ശല്യം;  പ്രതിഷേധിച്ച് സ്രാങ്ക് അസോസിയേഷൻ

മുഹമ്മ :  മുഹമ്മ സ്റ്റേഷനിൽ നിന്നും  സർവീസ് നടത്തുന്ന  ബോട്ടുകൾക്ക് കുമരകം തൊട്ടിലെ  പായൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ്  സമിതി.

ബോട്ടുകളുടെ  പങ്കയിൽ പായൽ കുടുങ്ങി  ബോട്ടുകളുടെ നിയന്ത്രണം  ലഭിക്കാതെ  മറ്റ് ജലയാനങ്ങളിൽ തട്ടി  അപകടങ്ങൾ ഉണ്ടാകുന്നത് പതിവാകുന്നു. കുമരകം തോട്ടിലെ പോള ശല്യം  നീക്കം ചെയ്ത്  അപകടരഹിത ഗതാഗത സർവീസ് നടത്തിപ്പിന് അവസരം ഒരുക്കുവാൻ കുമരകം പഞ്ചായത്ത് സമിതി തയ്യാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ്  സമിതി ആവശ്യപ്പെട്ടു.

സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ്   പ്രസിഡന്റ്  ലാൽ പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ  സംസ്ഥാന ജനറൽ സെക്രട്ടറി  ആദർശ് സി റ്റി ഉദ്ഘാടനം ചെയ്തു.  സജി മുഹമ്മ, സന്തോഷ് റ്റി , സൂരജ്  തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!