വാക്കുതർക്കം… നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്…

നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്‌ലെറ്റിന് സമീപത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുന്‍പായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്.അതേസമയം, തര്‍ക്കത്തിനും മര്‍ദനത്തിനും കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവരും നേരത്തെ പരിചയമുള്ളവരല്ലെന്നാണ് വിവരം. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!