കോട്ടയം : ജില്ലയിൽ നാളെ (1/8/2025)തീക്കോയി,പാമ്പാടി,പുതുപ്പള്ളി ,ഈരാറ്റുപേട്ട,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ദേവപുരം , കോയിത്താനം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ നെല്ലാപ്പാറ, മേച്ചാൽ പഴുക്കാക്കാനം, മേലുകാവ് ചർച്ച്, പെരിങ്ങാലി, ചേലക്കുന്ന്, കാഞ്ഞിരം കവല, വാളകം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായും LT ലൈനിൽ മെയിൻ്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ കോസ് വേ, മാന്നാർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 am മുതൽ 5.30pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്..
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും തുരുത്തിപ്പള്ളി, മാത്തൻക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്‌ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന സൗഹൃദകവല ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെ LT ABC കേബിളിന്റെ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം, കാലായിപ്പടി (മാലം സ്കൂൾ ഭാഗം) ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പേരച്ചുവട്,കീച്ചാൽ,തച്ചുകുന്നു,വെട്ടത്തുകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇടത്തറക്കടവ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
