പൊൻകുന്നം : ചേനപ്പാടി ഗവ. എൽ പി സ്ക്കൂളിലെ സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പ്രോജക്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയായ വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി ക്ലാസ് മുറികളുടെയും കിഡ്സ് പാർക്കിൻ്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിക്കും.
ചടങ്ങിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗങ്ങളായ ടി.വിഹർഷൻ, ലിസി സജി,എ.ആർ രാജപ്പൻ നായർ ,
അനിത സന്തോഷ്, പി.കെ തുളസി,
ഡി.പി.സി കെ.ജെ പ്രസാദ്,
ഡി.പി.ഒ ഡോ. അനിത എസ്
ബി.പി.സി അജാസ് വി.എം
എന്നിവർ പങ്കെടുക്കും.

കുട്ടികളുടെ പ്രീ പ്രൈമറി കാലഘട്ടം ഇന്ദ്രിയാനുഭവങ്ങളിലൂടെ അനുഭവവേദ്യമാക്കുന്ന വർണാഭമായ നിരവധി ഇടങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമായാണ് വർണ്ണക്കൂടാരം സജ്ജമായിരിക്കുന്നത്.
ആടാനും പാടാനും
വരയ്ക്കാനും, കളിക്കാനും നിർമ്മാണ പ്രവർത്തങ്ങളിലേർപ്പെടാനും 9 പ്രത്യേക കോർണറുകളും ഉല്ലാസത്തിനായി വിവിധ റൈഡുകളോടെ കിഡ്സ്പാർക്കും,
പ്രകൃതിയോടിണങ്ങി വളരാൻ ശലഭോദ്യാനവും ഹരിതയിടവും വർണ്ണക്കൂടാരത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
