കോട്ടയം : തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് പത്ത് ദിവസം മുമ്പ് കാണാതായ കോട്ടയം മീനടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് (66) നെയാണ് പത്താം ദിവസം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു.
ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസി സംഘം ഇന്ന് രാവിലെ മുതൽ കാണാതായ സ്ഥലം മുതൽ നടത്തിയ തെരച്ചിലിലാണ് കൈതേൽപ്പാലത്തിന് താഴെ താമരവേലി പാലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. തോട്ടിലേക്ക് കുറുകെ വീണ് കിടക്കുന്ന മരതടിയിൽ തങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ മെയ് 31 ന് വൈകുന്നേരമാണ് ഇദ്ദേഹം തോട്ടിൽ വീണത്.
ഈപ്പനെ കാണാതായ മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും, ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ ഇതിനോടകം പലവട്ടം തെരച്ചിൽ നടത്തിയിരുന്നു.
വീണ്ടും ബന്ധുക്കളുടെ ആവശ്യ പ്രകാരം ഇന്നും പല ഭാഗങ്ങളും കേന്ദ്രീകരിച്ചും തെരച്ചിൽ തുടർന്നപ്പോഴാണ്
തോട്ടിലേക്ക് ചാഞ്ഞ് കിടന്ന മരതടിക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിൽ ഈരാറ്റുപേട്ട ടീം എമർജൻസിയും മണിമല യൂണിറ്റും ചേർന്നുള്ള തെരച്ചിൽ കണ്ടെത്തിയത് .
പത്ത് ദിവസം മുമ്പ് കാണാതായ മീനടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
