കോട്ടയം : സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും മററുള്ളവരുടെ വിശ്വാസങ്ങളെ സഹിഷ്ണതയോടെ മാനിക്കാനുമുള്ള സംസ്കാരം കാത്തു സൂക്ഷിക്കുകയാണ് കാലികപ്രസക്തിയുള്ള വിഷയമെന്ന് വനം – വന്യജീവി വകുപ്പു മന്ത്രി ഏ.കെ. ശശീന്ദ്രൻ പറഞ്ഞു.
കോട്ടയത്ത് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: ബാബു സെബാസ്റ്റ്യൻ, പ്രശസ്ത സാഹിത്യകാരി മ്യൂസ് മേരി ജോർജ്ജ് എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25001 രൂപയും, പ്രശസ്തി പത്രവും, ശില്പവുമായിരുന്നു അവാർഡ്’.
കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മന്ത്രി ശ്രീ വി എൻ വാസവൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. ആർ. രാജൻ,
സണ്ണി തോമസ്സ്, ഫ്രാൻസിസ് തോമസ് , ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, സാബു മുരിക്കവേലി, ബാബു കപ്പക്കാല എന്നിവർ പ്രസംഗിച്ചു. ജോണി ലൂക്കോസ് മറുപടി പ്രസംഗം നടത്തി.
ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ജോണി ലൂക്കോസിന് സമ്മാനിച്ചു
