ജിഎന്‍എ കരാര്‍…ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം : ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതിയാണ് ജിഎന്‍എ കരാറെന്നും അതില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.

ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!