എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു; കാര്‍ വലിച്ചുകയറ്റിയത് നാട്ടുകാര്‍

മലപ്പുറം: കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു. കരിമ്പിൻ കാച്ചെടിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

കാച്ചെടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് കാർ ചാലില്‍ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാർ വലിച്ചുകയറ്റിയത്. വെള്ളക്കെട്ടുണ്ടാ കുമ്പോള്‍ യാത്രക്കാർ ഈ ചാലില്‍ വീഴുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന് വശത്തെ ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎല്‍എയുടെ കാർ പതിച്ചത്ത്. പിന്നീട് നാട്ടുകാർ മറ്റൊരു വാഹനം കൊണ്ടുവന്ന് കാർ വലിച്ചുകയറ്റുകയായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാൻ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല.

റോഡിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ ഒരു നാട്ടുകാരൻ നടുറോഡില്‍ കസേരയിട്ട് കുത്തിയിരിപ്പ് സമരവും ആരംഭിച്ചു. മലപ്പുറത്തെ തിരൂർ – ചമ്രവട്ടം സംസ്ഥാന പാതയിൽ നാട്ടുകാരനായ മണികണ്ഠനാണ് പ്രതിഷേധം നടത്തുന്നത്. റോഡില്‍ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്‌ഠൻ പറഞ്ഞത്. പ്രതിഷേധസ്ഥലത്തിരുന്നാണ് ഇയാള്‍ ഭക്ഷണം പോലും കഴിച്ചത്. മലപ്പുറം – ചമ്രവട്ടം സംസ്ഥാന പാതയിലാണ് പ്രതിഷേധം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!