പാമ്പാടി : ചേന്നംപള്ളിയിൽ നിയന്ത്രണം വിട്ട J C B അപകടത്തിൽപ്പെട്ടു. ഇന്ന് വൈകിട്ട് 7:05 നായിരുന്നു സംഭവം. കങ്ങഴ റോഡിൽ നിന്നും ചേന്നംപള്ളി കവലയിലേക്ക് ഇറക്കം ഇറങ്ങി വന്ന J CB നിയന്ത്രണം വിട്ട് K K റോഡ് കടന്ന് എതിർവശത്തുള്ള പലചരക്ക് കടയുടെ പിൻഭാഗത്ത് സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി ഇടിച്ച് തകർത്തു.
അപകടത്തിൽ J C B ഡ്രൈവർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വാഹന ഉടമയായ പത്തനാട് കല്ലറക്കൽ തോമസ് ( 55 ) ആണ് വാഹനം ഓടിച്ചിരുന്നത് ഇദ്ദേഹത്തിന് ചെറിയ പരുക്കുണ്ട് .
തറക്കുന്നേൽ തങ്കച്ചൻ നടത്തുന്ന തറക്കുന്നേൽ സ്റ്റേഴ്സിന് അപകടത്തെ തുടർന്ന് ഏകദേശം ഒരു ലക്ഷത്തിൻപ്പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കടയുടെ ഭിത്തിയും ഉള്ളിലെ അലമാരയും, സാധനങ്ങളും നശിച്ചു.
