ശ്രീകാര്യം കൊലപാതകം… പ്രതിക്കൊപ്പം അഭിറാം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകക്കേസിൽ നിർണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

പ്രതിക്കൊപ്പം അഭിറാം നടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു വീടിന് മുന്നിലൂടെ ഇരുവരും നടന്നു പോകുന്നതാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കൊലപാതകം ആസൂത്രണം ചെയ്തതിന്റെ സൂചനകൾ പ്രതികളുടെ സമൂഹമാധ്യമ ചാറ്റുകളിൽ നിന്ന് ലഭിച്ചതായാണ് പൊലീസ് പറയുന്നത്.പ്രതികൾ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചിരുന്ന ചാറ്റുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. എന്നാൽ, ചില നിർണായക വിവരങ്ങൾ പ്രതികൾ മായ്ച്ചുകളഞ്ഞിട്ടുണ്ടാകാ മെന്നാണ് പൊലീസിന്റെ സംശയം.

ഇവ വീണ്ടെടുക്കുന്നതിനായി നാല് പ്രതികളുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കൊല്ലപ്പെട്ട അഭിറാമിന്റെ മൊബൈൽ ഫോൺ എവിടെയാണെന്ന കാര്യത്തിലും പ്രതികൾ ഇതുവരെ വ്യക്തമായ വിവരം നൽകിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ടാം പ്രതി ആനന്ദയ്ക്കും നാലാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തിനും അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഒന്നാം പ്രതിയായ പതിനേഴുകാരനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൊലപാതകത്തിന്റെ ആസൂത്രണം, ഡിജിറ്റൽ തെളിവുകൾ, കാണാതായ അഭിറാമിന്റെ മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!