വർണ്ണാഭമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ സംഗീത് ചടങ്ങ് ; വൈറലായി ചിത്രങ്ങൾ


തൃശൂർ : നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. പച്ചനിറത്തിലുള്ള ലഹങ്കയണിഞ്ഞാണ് ഭാഗ്യ സുരേഷ് സംഗീത് ചടങ്ങിന് എത്തിയിരുന്നത്.

പർപ്പിൾ നിറത്തിലുള്ള ഷെർവാണിയിൽ ആയിരുന്നു വരനായ ശ്രേയസ് മോഹൻ പ്രത്യക്ഷപ്പെട്ടത്. അടുത്ത ബന്ധുക്കളും ഏതാനും ചില സുഹൃത്തുക്കളും മാത്രമായി പങ്കെടുത്ത സ്വകാര്യ ചടങ്ങ് ആയിട്ടായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും സംഗീത് നടന്നത്.



സുരേഷ് ഗോപിയുടെ മറ്റു മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും സഹോദരിയുടെ സംഗീത് ചടങ്ങിൽ പങ്കെടുത്തു. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നിരവധി പ്രമുഖ അതിഥികൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് വിവാഹ റിസപ്ഷൻ നടക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഭാഗ്യ സുരേഷ് വിവാഹിതയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!