ബാഗ് പരിശോധനയ്ക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ…

തിരുവനന്തപുരം : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കർശനമായി തടയുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ബാലാവകാശ കമ്മീഷൻ രംഗത്ത്.

കുട്ടികളുടെ സ്കൂൾ ബാഗുകൾ അധ്യാപകർക്ക് ഇനി മുതൽ പരിശോധിക്കാമെന്നും, ആരോഗ്യത്തിന് ഹാനികരമായ യാതൊന്നും ബാഗിലില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കമ്മീഷന്റെ പുതിയ നിർദേശം.

കുട്ടികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർ നിയമ നടപടികൾ സ്വീകരിക്കണം. കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

ലഹരി ഉപയോഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ നിയമ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുമെന്ന കാരണത്താൽ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചിരുന്നു.

എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നുമാണ് ഇപ്പോൾ വന്നിരിക്കുന്ന നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!