കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ഷിജിനെയും ഭാര്യ അഞ്ജനയെയുമാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞ് മർദനത്തെ തുടർന്നാണ് മരിച്ചതെന്ന അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും അറിയിച്ചാണ് രക്ഷിതാക്കൾ കുട്ടിയെ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ആരോഗ്യനില ഗുരുതരമായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കിടെ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!