ഇരട്ട ന്യൂനമര്‍ദ്ദം,കേരളത്തില്‍ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ 20 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . മറ്റുള്ള അഞ്ചു ജില്ലകളില്‍ യെല്ലോ അലെർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

രാജസ്ഥാനു മുകളിലും തെക്കു പടിഞ്ഞാറൻ ബിഹാറിനും കിഴക്കൻ ഉത്തർപ്രദേശിനും മുകളിലുമായി ശക്തി കൂടിയ രണ്ട് ന്യൂനമർദങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!