ന്യൂഡൽഹി : കേരള എൻജിനീയറിങ് പ്രവേശന നടപടികളിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല.
പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
കാര്യമായ നിയമപ്രശ്‌നങ്ങളില്ലെങ്കിൽ ഇക്കൊല്ലത്തെ കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിൽ ഇടപെടില്ലെന്നു സുപ്രീം കോടതി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു
പ്രോസ്പെക്ടടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്ലിസ്‌റ്റ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേരള എൻജിനീയറിങ് പ്രവേശന നടപടികളിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി
