കോട്ടയം: ഒരു വിഭാഗം തൊഴിലാളി യൂണിയനുകൾ ഈ മാസം 9 ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്ക് തൊഴിലാളി താൽപര്യമല്ല രാഷ്ടിയ പ്രേരിതം മാത്രമാണ് എന്ന് ബി എം എസ് ദേശീയ സമിതിയംഗം കെ കെ വിജയകുമാർ.
തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കിയ ലേബർ കോഡിലെ ചില നിയമങ്ങളെ സംബന്ധിച്ചുള ആശങ്കകൾ ബി എം സ് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയും അതിന്റെ ചർച്ചകൾ നടക്കുകയുമാണ്.
എന്നാൽ സർക്കാർ വിളിച്ച ചർച്ചകളിൽ പങ്കെടുക്കാതെ അന്ധമായ രാഷ്ട്രീയ വിരോധം തൊഴിലാളികളുടെ മുകളിൽ അടിചേൽപ്പിച്ചു തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലാളി യൂണിയനുകൾ ആണ് യഥാർത്ഥത്തിൽ ഇപ്പോൾ ദേശീയ പണിമുടക്കുമായി ഇറങ്ങിയിരിക്കുന്നതെന്ന്
ബി എം എസ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുവ നേതൃത്വ ശിബിരം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബി എം എസ് കോട്ടയം ജില്ല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ് വിനയകുമാർ അധ്യക്ഷത വഹിച്ചു.
നാല് കാലാംശങ്ങളായി നടന്ന ശിബിരത്തിൽ സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ, രാഷ്ടീയ സ്വയം സേവക സംഘം ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ ബി ശ്രീകുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി പി ആർ രാജീവ് , വൈസ് പ്രസിഡന്റ് എസ് എസ് ശ്രീനിവാസ പിള്ള , ഖജാൻജി കെ ജി ശ്രീകാന്ത് ,ജില്ലാ ഭാരവാഹികളായ ജോസ് ജോർജ്, രതീഷ് കെ രാജ്, സൂരജ് മുതുകാട്ട് , ഷാനി പി തമ്പി , രഞ്ജിത്ത് വി ആർ, കെ ആർ രതീഷ് ചന്ദ്രൻ, എ പി കൊച്ചു മോൻ തുടങ്ങിയവർ സംസാരിച്ചു.
