നാട്ടകം കണ്ണാടിക്കടവിൽ രണ്ട് കടകളിൽ മോഷണം

കോട്ടയം : നാട്ടകം കണ്ണാടിക്കടവിൽ രണ്ട് കടകളിൽ മോഷണം. കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് പണവും സാധനങ്ങളും അടക്കം കവർന്നതായാണ് സൂചന.

ഞായറാഴ്ച സ്ഥാപനങ്ങൾ അവധിയായതിനാൽ വളരെ വൈകിയാണ് മോഷണം വിവരം നാട്ടുകാർ അറിഞ്ഞത്.

നാട്ടകം വില്ലേജ് ഓഫിസിനു സമീപം പ്രവർത്തിക്കുന്ന പരുത്തുംപാറ സ്വദേശി ജിനുവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂവായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്.

ഇതിനു സമീപത്തു തന്നെ പ്രവർത്തിക്കുന്ന എ.ആർ ഹോം കെയറിലും മോഷണം നടന്നു. ഇവിടെ നിന്നും പണം നഷ്ടമാ യിട്ടില്ല. രണ്ടു സ്ഥാപനങ്ങൾക്കു ള്ളിലും കടന്ന മോഷ്ടാവ് ഫയലുകളും സാധന ങ്ങളും വലിച്ചു വാരിയിട്ടിരിക്കുകയാണ്.

രണ്ടു കടകളുടെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കയറിയിരിക്കുന്നത്.
സ്ഥാപനത്തിന്റെ പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരാണ് വിവരം അറിയിച്ചത്.

സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. വിവരശേഖരണം നടത്തി. കടകളിൽ സിസിടിവി ഉണ്ടായിരുന്നില്ല. ഇതെല്ലാം മനസിലാക്കിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!