ചങ്ങനാശേരി : അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഭീഷണിയാണ് ഇന്ത്യൻ ഭരണഘടന നേരിടുന്നതെന്ന് മുതിർന്ന സി പി ഐ എം നേതാവ് വൈക്കം വിശ്വൻ.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ സി പി ഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി നടത്തിയ പോരാളികളുടെ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു വൈക്കം വിശ്വൻ.
കോടതി വിധിയിലൂടെ പുറത്തായ ഇന്ദിരാഗാന്ധി അധികാരം നിലനിർത്താനാണ് അടിയന്താവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ സി ജോസഫ് , ഏരിയ സെക്രട്ടറി കെ ഡി സുഗതൻ , മുതിർന്ന നേതാവ് പ്രൊഫ.എം ടി ജോസഫ് , ജില്ലാ കമ്മിറ്റിയംഗം ഡോ.പി കെ പത്മകുമാർ എന്നിവർ സംസാരിച്ചു.
