കോട്ടയം : ഭഗവത് ഗീത ലോകമെമ്പാടും പ്രചരിപ്പിച്ച ചിന്മയാനന്ദ സ്വാമികളുടെ 108-ാം ജയന്തി ആഘോഷങ്ങളോടനു ബന്ധിച്ച് കോട്ടയം ചിന്മയ മിഷനും ചിന്മയ വിദ്യാലയവും സംയുക്തമായി നടത്തുന്ന പ്രഭാഷണ പരമ്പര – ‘വിജയത്തിലേക്കുള്ള മന്ത്രങ്ങള്‍’ എന്ന പേരില്‍ ഭഗവത് ഗീതയെ ആസ്പദമാക്കി കോയമ്പത്തൂര്‍ മഠാധിപതി സ്വാമിനി വിമലാനന്ദ സരസ്വതി പ്രഭാഷണം നടത്തും.
25 മുതല്‍ 28 വരെ വൈകിട്ട് 5.30 മുതല്‍ 7.30 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് പരിപാടി.
25ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ യജ്ഞം ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷന്‍ പ്രസിഡന്റ് എന്‍. രാജഗോപാല്‍ അധ്യക്ഷനാകും. യോഗത്തില്‍ ചിന്മയ ചീഫ് സേവക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
26ന് രാവിലെ 10.30 മുതല്‍ 12 വരെ വിദ്യാര്‍ത്ഥികള്‍ക്കായി ‘ബെസ്റ്റ് ഫ്രണ്ട്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്. 27ന് രാവിലെ 10.30 മുതല്‍ 12വരെ അധ്യാപകര്‍ക്കായി ‘ലേണിംഗ് ടീച്ചേഴ്‌സ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്.
28ന് രാവിലെ 10.30 മുതല്‍ 12 വരെ ‘ഹാപ്പി പേരന്റിങ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടക്കും.
ചിന്മയ മിഷന്‍ സെക്രട്ടറി ഡി. പാര്‍വ്വതിയമ്മ, ട്രഷര്‍ എ.എസ്. മണി ജനറല്‍ കണ്‍വീനര്‍ എം.സി. ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്കും.