ഇറാനെ ആക്രമിച്ച് ഇസ്രയേൽ; അടിയന്തരാവസ്ഥ

ടെഹ്റാൻ: ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം (airstrike). ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായാണ് റിപ്പോർട്ടുകൾ വരുന്നത്.

ഇറാൻ ആണവ നിലയങ്ങളേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇറാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കൻ ഭാഗത്താണ് സ്‌ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടു വെളിപ്പെടുത്തി. ആക്രമണത്തിൽ യുഎസ് ഇടപെടലോ സഹായമോ ഇല്ലെന്നും അവർ വ്യക്തമാക്കി.

ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നു സൈനിക കുടുംബാംഗങ്ങൾക്കു പിൻമാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിരുന്നു. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുൻകരുതലുകൾ പെന്റഗൺ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!