ഭർത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു

മൂവാറ്റുപുഴ : ഭർത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു. വാളകം ബഥനിപ്പടി പാറയ്ക്കൽ കുഞ്ഞൂഞ്ഞ് (96) ചികിത്സയിലിരിയ്ക്കെ കഴിഞ്ഞ അഞ്ചിന് രാത്രി 7. 30ന് കാക്കനാട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വർഷങ്ങളായി വീട്ടിൽ കിടപ്പിലായിരുന്ന ഭാര്യ തങ്കമ്മ (86) ശനി രാത്രി 8.55 നാണ് മരിച്ചത്. ഇടപ്പള്ളി അഞ്ചുമന താമരശ്ശേരിപറമ്പ് കുടുംബാഗമാണ്. ഇരുവരുടേയും സംസ്ക‌ാരം നടത്തി.

മക്കൾ: പരേതനായ ചന്ദ്രൻ, മോഹനൻ, ബാബു, സരള, കുഞ്ഞമ്മ, ബിന്ദു, പി കെ സാബു (ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പാലാരിവട്ടം സിഐടിയു യൂണിറ്റ് അംഗം, സിപിഐ എം ഇടപ്പള്ളി അഞ്ചുമന ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: തങ്കമണി, രാജന്മ, ഷീജ, മോഹനൻ, സ്‌മിത സാബു (കുടുംബശ്രീ വാളകം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!