വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട….യുവതിയുൾപ്പെടെ പിടിയിൽ….

വയനാട് അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട. 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായി.

എടക്കൽ ഗുഹ വിനോദ സ‍ഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടിച്ചെടുത്തത്.

വയനാട്ടിലെ എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിൽ റിസോർട്ടുകളും ഹോംസ്റ്റേകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന പരാതി ഉയർന്നു.

തുടർന്ന് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് ഹോളിഡേ ഹോംസ് ലോഡ്ജിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതോടെ നടത്തിപ്പുകാരായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!