ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ചികിത്സയിലിരിക്കെ വയോധികന്‍ അന്തരിച്ചു

കോഴിക്കോട്  : അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍(71) ആണ് ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഫെബ്രുവരി 8ന് രാത്രിയിലായിരുന്നു  ബാലന് സമീപവാസിയുടെ മര്‍ദ്ദനമേറ്റത്. ബാലനും, ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപത്തെ വീട്ടിലെ വിനോദ് വീടിനുള്ളില്‍ കയറിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനം ഏല്‍ക്കാന്‍ കാരണമായതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വര്‍ഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും, കഴുത്തിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി ഭാര്യ പറഞ്ഞിരുന്നു.

സംഭവത്തിന് ശേഷം വിനോദനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു. ഗീതയാണ് ബാലന്റെ ഭാര്യ. മക്കള്‍: വിഷ്ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകള്‍: നീഷ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!