കുളിക്കാൻ ഇറങ്ങി.. കാൽ വഴുതി വെള്ളത്തിൽ വീണു.. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം വെള്ളറട, അമ്പൂരി കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേളി സ്വദേശിയായ ആദിത്യൻ (20) ആണ് വെള്ളത്തിൽ കാലുവഴുതി വീണ് ഒഴുക്കിൽപ്പെട്ടത്.12 പേരടങ്ങുന്ന സംഘമാണ് വൈകിട്ടോടെ അമ്പൂരിയിൽ എത്തിയത്.12 അംഗ സംഘവും കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ആദിത്യൻ കാൽ വഴുതി വെള്ളത്തിൽ വീണു. നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് ആദിത്യനെ കരയ്ക്ക് എത്തിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ചാക്ക ഐ.റ്റി ഐയിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളറട പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!