കണ്ണൂർ ::കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.
പാട്യം പാല ബസാറിലെ കൃഷ്ണഹൗസിൽ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്.
ടൂറിസ്റ്റ് ബസ് അറ്റകുറ്റ പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിനടിയിൽ കുടുങ്ങിയായിരുന്നു മരണം.
ബസ് മെക്കാനിക്ക് ആയ സുകുമാരൻ വീടിന് സമീപത്താണ് വർക്ക് ഷോപ്പ് നടത്തിയിരുന്നത്. ടൂറിസ്‌റ്റ് ബസിൻ്റെ അടിയിൽ നിന്നും അറ്റകുറ്റപണി ചെയ്യുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സുകുമാരന്റെ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ സുകുമാരനെ ബസിനടിയിൽ നിന്നും പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
