കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില… ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന് ഇന്നലെ 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്.

കഴിഞ്ഞ നാല് ദിവസത്തിൽ സ്വർണവില 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!