കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവിന് പിന്നാലെ വീണ്ടും കുതിപ്പ്. ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്. രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിണ്ടും കുതിച്ചു. 94,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11, 765 രൂപയിലെത്തി.
രാവിലെ പവന് 2400 രൂപ വര്‍ധിച്ച് ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചു. എന്നാല്‍ ഉച്ചയോടെ 1200 രൂപ കുറഞ്ഞ് 93,160 രൂപയിലെത്തി. കൂടിയതിന്റെ പകുതിയായാണ് സ്വര്‍ണവില കുറഞ്ഞപ്പോള്‍ വൈകുന്നേരത്തോടെ വിലയില്‍ വിണ്ടും കുതിപ്പുണ്ടായി. പവന് 960 രൂപയാണ് കൂടിയത്.
ഒക്ടോബര്‍ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബര്‍ മൂന്നിനും രേഖപ്പെടുത്തി.
