കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി… കവർന്നത് ക്യാൻസർ രോഗബാധിതയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം…

അടിമാലി : ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചു. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട് മോഷണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ. ഉഷയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്.

ഉഷയും ഭർത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!