ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ…

ആലപ്പുഴ : തത്തംപള്ളി സഹൃദയ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിനോക്കി വരവെ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ആലപ്പുഴ തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾകെ.സി (44) നെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം ഈ രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ആലപ്പുഴ നോർത്ത് പോലീസ് എസ്.ഐ ജേക്കബ് ,എസ്.ഐ ദേവിക, എ.എസ്.ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!