അറ്റകുറ്റപ്പണി ; ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് ഇന്ന് മുതല്‍ 13 വരെ കോട്ടയം വഴി

തിരുവനന്തപുരം : ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വെള്ളി മുതല്‍ 13 വരെ കോട്ടയം വഴി തിരിച്ചുവിട്ടു.

യാത്രക്കാരുടെ സൗകര്യാര്‍ഥം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 09.15 ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് ഉച്ചയ്ക്ക് 12.15-നും എറണാകുളം ടൗണില്‍ 01.45- നും എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!