പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം…. നാലുലക്ഷത്തോളം രൂപയുടെ…

മാന്നാർ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപം സിന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബെംഗളൂരുവിൽ അധ്യാപികയായ സിന്ധുവിന്റെ വീട് ആറുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സിന്ധുവിന്റെ അമ്മ തിരുവനന്തപുരത്തുള്ള ഡോക്ടർമാരായ കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് അടച്ചിട്ടത്.

വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയിലെ ഗ്രില്ലും അടുക്കളയിലെ പൂട്ടും കുത്തിപ്പൊളിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടിലെത്തിയ സിന്ധുവും ബന്ധുക്കളായ മധുസൂദനൻ, മുൻ രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറി പി.വി. അശോക് എന്നിവരും മാന്നാർ പൊലീസും ചേർന്ന് വീടിനുള്ളിൽ പരിശോധന നടത്തി.

ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സിന്ധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ കെ. അജിത്തിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!