ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
ഗോണ്ട സ്വദേശികളായ തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരെ രഹസ്യ സങ്കേതത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ. ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിന് അഞ്ച് തട്ടുകളായി സുരക്ഷ ഏർപ്പെടുത്തി.