സുപ്രധാന രാഷ്ട്രീയ നീക്കം… സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വിഡി സതീശൻ…

കൊച്ചി : സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പ്രതിപക്ഷ നേതാവ് ഔദ്യോഗിക വാഹനവും അകമ്പടി വാഹനവും ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ എത്തിയത്.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു.

സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!