കുമ്മണ്ണൂരിൽ കെഎസ് ആർടിസി ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

പാലാ  : കുമ്മണ്ണൂരിൽ കെ എസ് ആർടി സി ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ആറ് യാത്രക്കാർക്ക് പരിക്കേറ്റു.

ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ്  (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടുകുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!