കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി. പ്രതികളായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല വ്യക്തമാക്കി. നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതിനെതിരെ സിദ്ധാര്‍ഥന്റെ സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി. ഈ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അതില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും ഈ സാഹചര്യത്തിലാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കിയതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ഈ സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് അവസരമുണ്ടാകില്ലെന്നും കോടതിയെ അറിയിച്ചു.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്.
