കൊച്ചി : ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതി കെ.ഡി.പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. അതേസമയം പ്രതാപന്റെ ഭാര്യ ശ്രീന ഹാജരായില്ല. ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി തൃശൂരിലെ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവിൽ പോയത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ 19ന് ഇഡി ഓഫിസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിയിക്കുകയായി രുന്നു. മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെ ന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.