വിസ്മയയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്ത് പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണിത്: മോഹന്‍ലാല്‍

ച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. നടി എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താനുള്ള യാത്ര ആരംഭിക്കും മുമ്പ് തന്നെ വ്യക്തി എന്ന നിലയില്‍ വിസ്മയ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്ന താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ. അതിന്റെ പേരില്‍ കയ്യടികള്‍ പോലെ തന്നെ വിമര്‍ശനങ്ങളും വിസ്മയയ്ക്ക് നേരിടേണ്ടി വന്നു.

വിസ്മയയ്‌ക്കെതിരെ രംഗത്ത് വന്നത് സോഷ്യല്‍ മീഡിയ മാത്രമായിരുന്നില്ല, നടനും സംവിധായകനുമായ മേജര്‍ രവിയടക്കം വിസ്മയയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളിലൊന്നും തളാരാതെ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞ് വിസ്മയ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

ഈ വിഷയത്തില്‍ നടനും വിസ്മയയുടെ പിതാവുമായ മോഹന്‍ലാല്‍ പ്രതികരിക്കുകയാണ്. വിസ്മയയ്ക്കും ഭാര്യ സുചിത്രയ്ക്കുമൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. വിസ്മയ ഒരു വ്യക്തിയാണെന്നും തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം മകള്‍ക്കുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

”വിസ്മയയ്ക്ക് സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്ത് പറഞ്ഞാലും കുഴപ്പമായിട്ട് മാറുന്ന ഒരു സമയമുണ്ട്. ഞാനൊക്കെ അതില്‍ക്കൂടിയാണ് കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാവുന്നത്” മോഹന്‍ലാല്‍ പറയുന്നു. അതേസമയം തനിക്ക് ആരേയും നിയന്ത്രിക്കാനാകില്ലെന്നാണ് വിസ്മയ പ്രതികരിച്ചത്.

‘എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാവൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റാരെയും നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊര്‍ജ്ജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല,” എന്നായിരുന്നു വിസ്മയയുടെ പ്രതികരണം. ഓഗസ്റ്റ് ഏഴിനാണ് വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജൂഡ് ആന്തണി ആണ് സിനിമയുടെ സംവിധാനം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!