പാമ്പാടിയിൽ മണ്ണെടുക്കുന്ന സ്ഥലത്ത്  ഗുണ്ടാ പിരിവ് ! കിട്ടാതെ വന്നപ്പോൾ  ഉടമയെയും, മകനെയും മർദ്ദിച്ച് ടിപ്പർ ലോറിയുമായി കടന്ന രണ്ട് പേർ പിടിയിൽ

കോട്ടയം  : പാമ്പാടിയിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് ഗുണ്ടാപിരിവ് വാങ്ങാനെത്തി ഉടമയെയും മകനെയും മർദ്ദിച്ചവരെ പാമ്പാടി പോലീസ് സാഹസികമായി പിടികൂടി.
സബിൻ  P ശശി , മനു എം മധു എന്നിവരാണ് പിടിയിലായത്

പാമ്പാടി വെള്ളൂർ നൊങ്ങൽ ഭാഗത്തു നിന്നും നിയമപരമായി പുരയിടത്തിൽ നിന്നും മണ്ണ് എടുത്തു കൊണ്ടിരിക്കുന്ന സമയത്ത്   പ്രതികൾ ഓട്ടോറിക്ഷയിൽ എത്തി  മണ്ണെടപ്പ് തടസപ്പെടൂത്തുകയും ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയുമായീ രുന്നു.

മണ്ണ് എടുക്കാൻ അനുവാദം  ലഭിച്ച വിജയപ്പൻ ( 62 ) നോട് നിങ്ങൾ നിയമം ലംഘിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതെന്നും ഞങ്ങൾക്ക് പൈസ തന്നില്ലെങ്കിൽ വിവരം അറിയുമെന്ന് ഭീഷണി മുഴക്കുകയും
വിജയപ്പൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം ഒന്നാം പ്രതിയായ സബിൻ പി .സജി  എടുത്ത് നിലത്ത് എറിയുകയും ചെയ്തു. തുടർന്ന് നിലത്ത് വീണ പണം രണ്ടാം പ്രതി മനു എം മധു വാരിയെടുത്ത് സ്ഥലം വിടുകയും ചെയ്തു.

വീണ്ടും വൈകുന്നേരത്തോടെ നൊങ്ങൽ ഭാഗത്ത്  മണ്ണെടുക്കുന്ന
രേഖാ നിവാസ് രഘുനാഥിൻ്റെ പുരയിടത്തിൽ  മനുവിൻ്റെ ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ
വീണ്ടും പണം ആവശ്യപ്പെട്ടു.  ഈ സമയം നിലത്ത് വീണ പണം നിങ്ങൾ എടുത്തില്ലേയെന്ന് വിജയപ്പൻ ചോദിച്ചപ്പോൾ പണം തൻ്റെ മകൻ എടുത്തുവെന്ന് പ്രതികൾ പറഞ്ഞു.  തുടർന്ന് വിജയപ്പൻ്റെ മകനെ മർദ്ദിക്കുയും വിജയപ്പനെ കോൺക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിക്കുയും ചെയ്ത ശേഷം ലോഡ് കയറ്റിയ ടിപ്പർ ലോറി തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തുവെന്നാണ് പരാതി.

പാമ്പാടി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ S H O റിച്ചാർഡ് വർഗീസ് പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിക്കുകയും ചെയ്തു.  ടിപ്പറുമായി കടന്ന  പ്രതി എഴാം മൈൽ ഭാഗത്ത് വച്ച്  പോലീസിനെ കണ്ടപ്പോൾ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നൊങ്ങൽ ഭാഗത്തു നിന്നും ഓടിച്ചിട്ട് പിടികൂടി  കസ്റ്റഡിയിൽ എടുത്തു.  ഇതിന് പിന്നാലെ മനുവിൻ്റെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അന്വോഷണ സംഘത്തിൽ S I ജോജൻ ,A. S .I മധു ,  S.C.P.Oസുമീഷ് മാക് മില്ലൻ
,S.C.P.O സന്തോഷ് ,S.C.P.Oനിഖിൽ ,C .P .O ശ്രീജിത്ത്, C .P .O ശ്രീകാന്ത് ,C .P .O ഗിരീഷ് ,C .P .O അരുൺ ശിവരാജൻ  എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!