മണർകാട് : വാതല്ലൂരായ മുണ്ടാനിക്കൽ എം. വി. ഫിലിപ്പോസിന്റെ (പാപ്പച്ചൻ ഉപദേശി ) ഭാര്യ അന്നമ്മ ഫിലിപ്പോസ് (പെണ്ണമ്മ -79) അന്തരിച്ചു. മൃതദേഹം നാളെ (07/04/25 തിങ്കളാഴ്ച) വൈകുന്നേരം 5 മണിയ്ക്കു ഭവനത്തിൽ കൊണ്ടുവരും സംസ്കാരം (8-4-2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിയ്ക്കു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
പരേത കുറിച്ചി മലേപ്പറമ്പിൽ ( മങ്ങാട്ട് ) കുടുംബാംഗമാണ്. മക്കൾ: റീജ ജേക്കബ് (ഡയറക്ടർ ഗുഡ് ഷെപ്പേർഡ് മിഷൻ സ്കൂൾ, മധ്യപ്രദേശ്), റോജി ഫിലിപ്പോസ് (മുണ്ടാനിക്കൽ ഷൂസ് ആൻഡ് ബാഗ്സ് പുതുപ്പള്ളി), റെജി എം.ഫിലിപ്പോസ് (കോട്ടയം ജില്ലാ പഞ്ചായത്ത് അയർക്കുന്നം ഡിവിഷൻ, മെമ്പർ). മരുമക്കൾ: ജെ.ജേക്കബ് ഒഴുകുപാറ ചെരുവിള വീട്, കൊട്ടാരക്കര (ചെയർമാൻ ഗുഡ് ഷെപ്പേർഡ് മിഷൻ സ്കൂൾ, മധ്യപ്രദേശ്), പ്രീത പതീപ്പറമ്പിൽ (നഴ്സ്, യുകെ).
