ചോദ്യപ്പേപ്പർ ചോർച്ച കേസ്…എം എസ് സൊല്യൂഷൻ CEO ഷുഹൈബിന് ജാമ്യമില്ല…

താമരശ്ശേരി : പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷൻ CEOയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി.

പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി, ഷുഹൈബിന് ജാമ്യം അനുവദിച്ചില്ല. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!