സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബെംഗളൂരുവിൽനിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2022ൽ വിദ്യാർഥിനി പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് സ്കൂളിൽനിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാർഥിനിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!