ഫ്ലാറ്റിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ…പിടിവീണു.. പരിശോധനയിൽ പിടികൂടിയത് എന്തൊക്കെയെന്നോ?

താമരശേരി പൂനൂരിൽ ഫ്ലാറ്റിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യുമായി പിടിയിൽ. ബാലുശ്ശേരി എരമംഗലം സ്വദേശി ജയ്സൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖത്തൂൻ, ബംഗളൂരു സ്വദേശിനി രാധാ മേത്ത എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 1.550 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.ഇവരിൽ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവയും പിടികൂടി.

ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂരിൽ വാടകയ്ക്ക് ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!