കോട്ടയം : കേരളത്തിലെ എല്ലാ വിധ്വംസക പ്രവർത്തനങ്ങളുടെയും തലസ്ഥാനമായി ഈരാറ്റുപേട്ട മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.
കേരളത്തിലെ അഫ്ഗാനാണ് ഈരാറ്റുപേട്ട എന്ന് താൻ നേരത്തെ തന്നെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മയക്കുമരുന്നും സ്ഫോടക വസ്തുക്കളും ആയുധ പരിശീലനവും നിർബാധം നടക്കുന്ന കേരളത്തിലെ ഏറ്റവും അപകടകരമായ സ്ഥലമാണ് ഈരാറ്റുപേട്ട.
പേട്ടയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി എന്ന വാർത്ത അതുകൊണ്ടുതന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. കേരളത്തിൽ അത്യന്തം സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ഈരാറ്റുപേട്ടയിൽ ഉള്ളത്.
എല്ലാ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉറവിടം പേട്ടയാണ്. ലഹരിയും സ്ഫോടക വസ്തുക്കളും എവിടെ പിടികൂടിയാലും അതിൽ ഈരാറ്റുപേട്ട ബന്ധം കാണാനാവും. പാറമടയിൽ ഉപയോഗിക്കാനാണെന്ന് പറഞ്ഞ് വാങ്ങിക്കൂട്ടുന്ന സ്ഫോടക വസ്തുക്കൾ പിടികൂടുമ്പോൾ പിന്നീട് കേസിൽ നിന്നും തലയൂരാറുണ്ട്.
ഈരാറ്റുപേട്ടയിൽ നിന്നും നാല്പതോളം വാളുകൾ കൈത അറക്കാൻ ആണെന്ന് പറഞ്ഞു ഒരാൾ വാങ്ങിയതിൽ വ്യാപക പരാതി ഉയർന്നിരുന്നു.പക്ഷേ സംസ്ഥാന സർക്കാർ ഏജൻസികൾ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. ‘നിലവിൽ ആയുധ പരിശീലനവും മറ്റ് ദേശദ്രോഹ പ്രവർത്തനങ്ങളും ‘ഇവിടെ നടക്കുന്നുണ്ട്.
ഇടയ്ക്ക് മുണ്ടക്കയം പാറത്തോട് പ്രദേശങ്ങളിലേക്ക് മാറിയെങ്കിലും പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി വാകച്ചുവടും പേട്ടയും നിലകൊണ്ടു.
ഈരാറ്റുപേട്ടയിലെ ഇത്തരം പ്രവർത്തനങ്ങളെ സംസ്ഥാനത്തെ ഇരു മുന്നണികളും നിശബ്ദമായി കണ്ടില്ലെന്ന് നടിക്കുകയാണ്. കോയമ്പത്തൂർ സ്ഫോടനം കേസ് മുതൽ പേട്ടയുടെ പങ്ക് പുറത്തുവന്നിട്ടുള്ളതാണ്. ഈരാറ്റുപേട്ടയിൽ പോലീസിന്റെ കനത്ത സാന്നിധ്യം വേണമെന്ന് മുൻ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയതും ഇത് മനസ്സിലാക്കിയാണ്. ‘പക്ഷേ സംസ്ഥാന ഭരണകൂടം റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണ് ചെയ്തത്.ആ റിപ്പോർട്ട് തിരുത്തി പോലീസ് സ്റ്റേഷൻ ഭൂമിയുടെ ഒരു ഭാഗം റവന്യൂ അധികൃതർക്ക് നൽകുകയും ചെയ്തു- ഹരി പ്രസ്താവനയിൽ പറഞ്ഞു.
ഈരാറ്റുപേട്ട വിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി മാറുന്നു ; കണ്ണടച്ച് ഭരണ പ്രതിപക്ഷ മുന്നണികൾ: എൻ. ഹരി
