കാസർഗോഡ് : പതിനഞ്ചുകാരിയേയും അയല്‍വാസിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍. ഫെബ്രുവരി 12ന് കാണാതായ പെണ്‍കുട്ടിക്കായി 26ഓളം ദിവസം കുടുംബവും പ്രദേശവാസികളും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ കുട്ടിയേയും പ്രദീപിനേയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
പ്രദീപ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കു ള്‍പ്പെടെ ഓട്ടോ ഡ്രൈവറായ പ്രദീപാണ് എത്തിയിരുന്നത്. വീട്ടിലേക്ക് മറ്റ് ആവശ്യങ്ങള്‍ക്കും പ്രദീപ് എത്തിയിരു ന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
15കാരിക്കൊപ്പം മരിച്ച അയല്‍വാസി അച്ഛൻ്റെ സുഹൃത്തും വിശ്വസ്തനും…
