സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി…

തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പന് വലിയ ആശ്വാസം. കേസിൽ മൂന്നാം പ്രതിയായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി.

സോളാർ കേസിൽ ഏറെ വിവാദമുണ്ടാക്കിയ, മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയിലെ കേസിൽ നിന്നാണ് ഹൈക്കോടതി ഇപ്പോൾ ജോപ്പനെ ഒഴിവാക്കിയിരിക്കുന്നത്. സരിത നായർക്ക് ലക്ഷങ്ങൾ നൽകാൻ ടെന്നി ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോപ്പനെ കേസിൽ പ്രതിചേർത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.

സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ ഓഫീസിൽ നടന്ന ഒരേയൊരു അറസ്റ്റ് ടെന്നി ജോപ്പന്റേതാ യിരുന്നു. അന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരി ക്കെ നടന്ന ഈ അറസ്റ്റ് വലിയ രീതിയിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചിരുന്നു. തനിക്ക് ടെന്നി ജോപ്പനെതിരെ കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരനായ ശ്രീധരൻ നായർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് വെച്ച് തന്നെ പരിഹരിച്ചതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് ഹൈക്കോടതി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിട്ടത്. പത്തനംതിട്ട കോന്നി പോലീസ് നൽകിയ കുറ്റപത്രത്തിൽ ജില്ല ജെഎഫ്എംസി കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീധരൻ നായരുടെ മൊഴികൂടി പരിഗണിച്ചുകൊണ്ട് കോടതി കേസ് നടപടികളിൽ നിന്ന് ജോപ്പനെ ഒഴിവാക്കുകയായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!