പാമ്പാടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

പാമ്പാടി : എൻ എസ് എസ് കരയോഗം 638, അരുണോദയം ആയുർവേദ ആശുപത്രി, മൈക്രോലാബ്, പാമ്പാടി എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ഞായറാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.

ക്യാമ്പിൽ ത്വക്ക് രോഗങ്ങൾ, നടുവേദന, മുട്ടുവേദന, പക്ഷാഘാതം, ജീവിത ശൈലീ രോഗങ്ങൾ എന്നിവയിൽ വിദഗ്ധ ഡോക്ടറുടെ പരിശോധനയും ആയുർവേദ ചികിത്സാ വിധികളും ലഭിക്കും. വിവിധ രക്ത പരിശോധനകളും ഉണ്ടാകും. കർക്കിടക മാസ ചികിത്സകളിൽ പ്രത്യേക ഇളവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്.

19 ന്‌ ഞായറാഴ്ച രാവിലെ 7 മുതൽ പാമ്പാടി ശ്രീകൃഷ്ണ സ്വാമി ഓഡിറ്റോറിയത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9947612217, 9447008301

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!