മെഗാ രക്തദാന ക്യാമ്പ് പാമ്പാടിയിൽ സംഘടിപ്പിച്ചു



പാമ്പാടി :  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു. യൂത്ത് വിംഗ്  യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് അംഗം ഷേർലി തര്യൻ , യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് എസ് . രാജീവ് , വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി എം. എം. ശിവബിജു, ട്രഷറർ ബൈജു സി ആൻഡ്രൂസ് , രക്ഷാധികാരി ഷാജി പി. മാത്യു , സെക്രട്ടറി പി.ജി.ബാബു, വനിത വിംഗ് ജന.സെക്രട്ടറി സീന ജോളി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ , ട്രഷറർ കണ്ണൻ ഗുരുപൂജ , മാർ സ്ലീവാ മെഡിസിറ്റി കൺസൾട്ടൻ്റ് ഡോ അസീസ് എന്നിവർ പ്രസംഗിച്ചു.                     

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!