ശബരിമല തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണം; ദേവസ്വം ബോർഡ് പ്രസിഡന്റിനോട് അഭ്യർത്ഥിച്ച് മുസ്ലീം മതപണ്ഡിതർ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് മുസ്ലീം മതപണ്ഡിതർ. വിവിധ മുസ്ലീം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി, തോന്നയ്ക്കൽ ഉവൈസ് അമാനി, പനവൂർ സഫീർ ഖാൻ മന്നാനി, എആർ അൽ അമീൻ റഹ്‌മാനി എന്നിവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി മുസ്ലിം മതപണ്ഡിതർ കൂടിക്കാഴ്ച നടത്തിയത്. ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു.

മകരവിളക്ക് തീർത്ഥാടന കാലത്തും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട മത പണ്ഡിതർ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!