മലപ്പുറം: ആമയൂരില്‍ 18 കാരി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആണ്‍ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരക്കുന്ന് സ്വദേശി സജീർ(19) ആണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കയ്യിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സജീർ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്നും ആരും അറിയാതെ സജീർ പുറത്തിറങ്ങുകയായിരുന്നു. എടവണ്ണ പുകമണ്ണില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടില്‍ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. തുടക്കം മുതല്‍ വിവാഹത്തിന് പെണ്‍കുട്ടി താല്‍പ്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. അയല്‍വാസിയായ 19 കാരനുമായി സൗഹൃദമുണ്ടായിരുന്നുവെന്നും ഇയാളെ വിവാഹം കഴിക്കാൻ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
നിക്കാഹിന് പിന്നാലെ 18 കാരി ജീവനൊടുക്കിയ സംഭവം; ചികിത്സയിലായിരുന്ന 19 കാരനായ ആണ്‍ സുഹൃത്ത് മരിച്ച നിലയില്‍
