മകൻ്റെ മരണം താങ്ങാനാവുന്നില്ല ; ദമ്പതികൾ ജീവനൊടുക്കി

കാസര്‍കോട് : മകൻ്റെ മരണം താങ്ങാനാവാതെ ദമ്പതികൾ ജീവനൊടുക്കി. കാസർകോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ഡിസംബറിൽ ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നു കരുതുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബര്‍ 29നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!